Total Pageviews

Saturday, 6 February 2016

പ്രണയം ഇന്നത്തെ കാലത്ത്...

     മാര്‍ക്വിസിന്റെ നോവലായ കോളറക്കാലത്തെ പ്രണയത്തില്‍ ഫ്ലോരെന്റിനോ അരിസ ഫെമിനദാസയെ പ്രേമിച്ചത് പോലെ ഇന്നത്തെ കാലത്ത് ആര്‍ക്കും പ്രേമിക്കാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.പ്രണയം ഒരു വ്യക്തിയോട് തന്നെ ആകണം എന്നില്ല മറിച്ചു ഒരു വസ്തുവിനോടാകാം ഒരു ജോലിയോടാകാം അങ്ങനെ ഈ പ്രപഞ്ചത്തിലെ എന്തിനോടും ഏതിനോടും ആകാം. അത് ജീവനുള്ളതാകാം ഇല്ലാത്തതാകം. പ്രണയിതാവിന്റെ ഹൃദയത്തില്‍ പ്രണയത്തിന്റെ ജീവന്‍ നില കൊള്ളുന്നത് എന്ന് ഈ ‘ ന്യൂ ജനറേഷന്‍’ യുഗത്തില്‍ പലരും മറന്നു പോകുന്നതിന്റെ ഭാഗമായാണ് പ്രണയത്തിന്റെ പേരില്‍ വ്യക്തികള്‍ക്ക് നേരെ പല അതിക്രമങ്ങളും ഉണ്ടാകുന്നത്. അടുത്തിടെ നടന്ന ആറ്റിങ്ങല്‍ കൊലപാതകവും ഇതില്‍ നിന്ന് വിഭിന്നം ആകുന്നില്ല. പല ആസിഡ് ആക്രമണങ്ങള്‍ക്കും പിന്നില്‍ പ്രണയത്തിന്റെ ജീവന്‍ ഹൃദയത്തിലാണ് നില കൊള്ളുന്നത് എന്നാ തിരിച്ചറിവില്ലായ്മ ആണ്. സ്നേഹിക്കുന്ന വ്യക്തി തിരിച്ചു സ്നേഹിക്കുനില്ല എങ്കില്‍ സ്നേഹം പ്രതികാരം ആയി മാറുന്ന അവസ്ഥയാണ് ഇന്നത്തെ  ഈ ന്യൂ ജനറേഷന്‍ കാലഘട്ടത്തില്‍ പൊതുവില്‍ കാണുന്നത്.

   നിഷ്കളങ്കവും നിസ്വാര്‍ഥവുമായ പ്രേമം എന്ന് സിനിമകളിലും നോവലുകളില്‍ മാത്രമേ കാണൂ എന്നതാണ് വെയ്പ് എങ്കിലും അതിനും ഒരു മറുപുറം തീര്‍ക്കുകയാണ് കാഞ്ചന മാല മൊയ്തീന്‍ പ്രണയം.അത് പോലെ വിരലില്‍ എണ്ണാവുന്ന മാംസനിബിഡമല്ലാത്ത പ്രണയങ്ങള്‍ വളരെ ചുരുക്കം മാത്രമേ ഇക്കാലത്ത് കാണാന്‍ സാധിക്കൂ. ശാരീരികമായ ആവിശ്യങ്ങള്‍ക്ക് മാത്രമായി ഒതുങ്ങുന്ന പ്രണയിനിയും സാമ്പത്തികമായ അവിശ്യങ്ങള്‍ക്കായി ഒതുങ്ങുന്ന കാമുകനേയും ആണ് ഇന്നത്തെ സമൂഹത്തില്‍ നമുക്ക് ഏറ്റവും കുട്തല്‍ കാണാന്‍ സാധിക്കുക. പല ആത്മഹത്യകളുടെയും മൂല കാരണം തെറ്റായ വ്യക്തിയെ തെറ്റായ രീതിയില്‍ പ്രണയിക്കുന്നത് തന്നെയാണ്. സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകള്‍ ,നഗ്ന ചിത്രങ്ങള്‍ ഒരു കാരണവശാലും മറ്റൊരു വ്യക്തിക്ക് അയക്കാതിരിക്കുക. എത്രയൊക്കെ വട്ടം ഈ കാര്യം സമുഹത്തിലെ മാതൃക ആക്കേണ്ട ആളുക്കള്‍ പറഞ്ഞാലും പ്രേമത്താല്‍ അന്ധരായ പലരും ഇത് കാര്യം ആക്കുന്നില്ല.അല്ലെങ്കിലും പ്രേമത്തിന് കണ്ണും മൂക്കും ഇല്ലെന്ന് ആണല്ലോ ചൊല്ല്.തന്റെ ശരീരം തന്റെ മാത്രം അധികാരം ആണെന്ന തിരിച്ചറിവ്  ആണ് ഈ കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടത്.പെണ്‍കുട്ടിക്ക് മേലുള്ള ശാരീരികമായ അധീനത്വം അല്ല യഥാര്‍ത്ഥ പ്രേമം എന്ന് ആണ്‍കുട്ടികളും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പ്രണയിച്ചു വിവാഹം കഴിച്ചവര്‍ വിവാഹത്തിന് മുന്‍പ് മാത്രമേ പാടുള്ളൂ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രേമം പാടില്ല എന്ന അബദ്ധധാരണ ഈ ന്യൂ ജനറേഷന്‍ യുഗത്തിലും നിലനില്‍കുന്നു എന്നതാണ് സത്യം. ഈ ചിന്താഗതി മാറാത്തത് കൊണ്ടാണ് പല പ്രണയ വിവാഹങ്ങളും കുടുംബ കോടതികളില്‍ അവസാനിക്കുന്നത്.അത് പോലെ തന്നെ അറേഞ്ച് വിവാഹങ്ങളിലും ഭൂരിഭാഗം ഭാര്യമാരും ഭര്‍ത്താക്കന്മാരും കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് ഒരുമിച്ചു ജീവികുന്നത് പ്രേമം എന്ന വീഞ്ഞിനേക്കാള്‍ മധുരമാര്‍ന്ന വിഭവം അവര്‍ അസ്വടിക്കുന്നെ ഇല്ല. ഈ ചിന്താഗതി ദമ്പതികള്‍ മാറ്റി ഇല്ല എങ്കില്‍ ഇനിയും കുടുംബ കോടതികളിലെ തിരക്ക് കൂടുക തന്നെ ചെയ്യും.

ഗേ അഥവാ ലെബ്സിയന്‍ പ്രണയങ്ങളും സമുഹം അംഗീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.അവരും മറ്റുള്ളവരെ പോലെ സാധാരണ മനുഷ്യര്‍ തന്നെയാണ്.ആ തിരിച്ചറിവാണ് ആദ്യം സമുഹത്തിന് വേണ്ടത്.ഗവണ്മെന്റ് നിയമപരമായി അംഗീകരിച്ചു എങ്കിലും ഗേ ലെബ്സിയന്‍ പ്രണയങ്ങള്‍ അഥവാ വിവാഹങ്ങള്‍ സമൂഹം ഇന്നും അംഗീകരിച്ചു തുടങ്ങിയിട്ടില്ല.


പ്രണയം വിവാഹത്തില്‍ അവസാനിക്കണം എന്നത് എപ്പോയും പ്രവര്‍ത്തികമായ കാര്യം അല്ല. ചില വ്യക്തികള്‍ നമ്മളെ വിട്ടു പോകുമ്പോള്‍ ആകും നാം പ്രണയത്തിന്റെ യഥാര്‍ത്ഥ വില മനസിലാക്കുന്നത്.സുഖം ഉള്ള വേദനയോ നൊമ്പരമോ ആയി ആ വ്യക്തി എപ്പോയും നമ്മുടെ ഉള്ളില്‍ തങ്ങും.അതും വിലപെട്ട ഒരു പ്രണയാഭൂതിയാണ്. കഥകളുടെ ഗന്ധര്‍വനായ പത്മരാജന്‍ ലോലയില്‍ പറഞ്ഞ പോലെ “വീണ്ടും കാണുക എന്നൊന്ന് ഉണ്ടാകില്ല.നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കരുതുക ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക”.