Total Pageviews

Friday, 20 December 2013

 പ്രതിഷ്ഠ 

മനസ്സിൽ ഞാൻ നിനക്കായ് കുടൊരുക്കി 
ആ കുട്ടിൽ ഞാൻ ദൈവങ്ങളെ കയറ്റിയില്ല
കൃഷ്ണനെയും അല്ലാഹുവിനെയും
അവിടെ പ്രതിഷ്ഠിക്കാൻ സമൂഹം മത്സരിച്ചു 
അതിന്റെ ഫലമായി 
മുറിവേറ്റത് എന്റെയും നിന്റെയും 
വിവാഹസ്വപ്‌നങ്ങൾ ആയിരുന്നു.

Thursday, 5 December 2013

                                              വന്ധ്യത

അച്ഛനമ്മമാർ ചെയ്ത തെറ്റിന്റെ 
ഫലമായി നാം ജനിച്ചു 
നമ്മൾ ചെയ്യുന്ന തെറ്റിന്റെ ഫലമായി 
പുതു തലമുറ ഉണ്ടാകാത്ത
 അവസ്ഥയാണോ ഈ വന്ധ്യത ?

                                              മയിൽപ്പീലി

മയിൽപ്പീലി തുണ്ടുണ്ടുകൾ കാത്തുവെച്ചു 
ഞാൻ കാത്തിരിക്കവേ 
ചായം തേച്ച ചുണ്ടുകൾ തേടി നീ പോയതും 
മാനം കണ്ട മയിൽപ്പീലി പോലെ 
എന്റെ ഹൃദയം തകർന്നതും  ഒരുമിച്ചായിരുന്നു .

കൂട്ട്

 ഞാൻ സ്നേഹിച്ച 
 എന്നെ സ്നേഹിക്കുന്നുവെന്ന് 
 ഞാൻ വിശ്വസിച്ചവൻ 
വിട്ടകന്നപ്പോൾ 
  എനിക്ക് കൂട്ടായി 
  എന്റെ നിഴൽ  മാത്രം ബാക്കി .


Tuesday, 3 December 2013

                                 രാധയുടെ ആഗ്രഹം

                                     കൃഷ്ണനെന്ന ദൈവത്തെക്കാൾ
                                     കൃഷ്ണനെന്ന മനുഷ്യനെ 
                                     എന്നിലെ രാധ  ആഗ്രഹികുന്നു.

Wednesday, 6 November 2013

IN SEARCH OF BOOKS...

                   പുസ്‌തകങ്ങൾ  തേടിയുള്ള  യാത്ര 

       പുസ്തകങ്ങൾ  തേടിയുള്ള  എന്റെ  യാത്രകൾ  എനികെന്നും  പ്രിയപ്പെട്ടവ  ആയിരുന്നു .ഓരോ പുസ്തകം വായിക്കുമ്പോയും ഞാൻ ഓരോരോ  ആശയങ്ങളെ ഗർഭം ധരിക്കുക  ആയിരുന്നു .പുസ്തകങ്ങൾ  തേടിയുള്ള  എന്റെ  യാത്രകൾ വെറും യാത്രകൾ മാത്രം ആയിരുന്നില്ല ,പുസ്തകങ്ങൾക്കു വേണ്ടിയുള്ള  യാത്രകൾ കൂടി ആയിരുന്നു .ആശയങ്ങളെ ഗർഭത്തിൽ ചുമന്നു ഞാൻ പ്രസവിക്കുന്ന എന്റെ പുസ്തകങ്ങൾ , അവയിൽ  ഞാൻ കണ്ടത് എന്റെ  സ്വന്തം  കുഞ്ഞിനെ  തന്നെ ആയിരുന്നു .കല്യാണം വേണ്ടെന്നു വെച്ചത് പുസ്തകങ്ങളേക്കാൾ ഒരു വ്യക്തിയേയും സ്നേഹിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയപ്പോയാണ് പുസ്തകങ്ങൾക്ക് വേണ്ടി ജീവിക്കാൻ ആഗ്രഹിച്ചത് .
                      പക്ഷേ ജീവിക്കാൻ പുസ്തകങ്ങൾ മാത്രം പോരല്ലോ , 'ഗാന്ധി തലകളും' ആവിശ്യമാണ്  എന്നു മനസിലാക്കിയത് പ്ലസ്‌ ടു കഴിഞ്ഞപ്പോഴാണ്‌ .അച്ഛനും അമ്മയും മകളെ ഡോക്ടറോ എഞ്ചിനീയറോ ആക്കാൻ പണം സ്വരൂപിക്കാൻ ഓടി നടക്കുന്നത് കണ്ടപ്പോഴാണ് .വിദ്യാഭ്യാസം വില കൊടുത്തു വാങ്ങേണ്ട അവസ്ഥ അതും ഉയർന്ന മാർക്ക്  ഉണ്ടായിട്ട്‌ പോലും ,ദയനീയമായ ഈ അവസ്ഥ .ഇതിനിടയ്ക്ക് ഞാൻ ആഗ്രഹിച്ചിരുന്നത് പോലെ ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ അഡ്മിഷൻ ശരി ആയപ്പോൾ അതും മെരിറ്റിൽ തന്നെ കിട്ടിയപ്പോൾ സ്വർഗം കീഴടക്കിയ പ്രതീതി ആരേക്കാളും കുടുതൽ ജനങ്ങളെ സേവിക്കാൻ പറ്റുന്നത് നേഴ്സുകൾക്കാണ് .
                                 അച്ഛനേയും അമ്മയേയും പറഞ്ഞു മനസിലാക്കാൻ കുറെ പാട് പെട്ടു എങ്കിലും ഞാൻ ഒരുപാട് സന്തോഷിച്ചു (അച്ഛനും അമ്മയും സമ്മതിക്കാൻ  കാരണം നേഴ്സ്കളുടെ ശമ്പളത്തെ കുറിച്ച അറിഞ്ഞതിനു ശേഷം ആണ് .വിദേശത്ത് പോകുന്നവർക്ക്  കനത്ത ശമ്പളമാണത്രേ .)പക്ഷേ ഞാൻ എന്റെ നാട്ടുകാരെ പരിചരിച്ചു  നാട്ടിൽ തന്നെ നിൽക്കാൻ ആണ് ആഗ്രഹം എന്ന് തൽകാലം അവരോട് പറഞ്ഞില്ല.
                           അങ്ങനെ ആ ദിവസം വന്നെത്തി ക്യാമ്പസിൽ എന്റെ ആദ്യ ദിനം .അത് വരെ സാറ ജോസഫിനേയും മാധവികുട്ടിയേയും കെട്ടിപ്പിടിച്ചുറങ്ങിയ ഞാൻ സ്റ്റുദെന്റ്  നഴ്സിംഗ്  ഹാൻഡ്ബുക്കും കമ്മ്യൂണിക്കേഷൻ ഇൻ നഴ്സിംഗും കെട്ടിപ്പിടിച്ചുറങ്ങാൻ ശീലിച്ചു .റാഗ്ഗിംഗ് നിർത്തലാക്കി എന്ന് സർക്കാർ പറയുന്നെങ്ങിലും നിരുപദ്രവകരമായ് അതിപ്പോയും നടക്കുന്നുണ്ട് .
                      ഒരു ദിവസം യാദൃശ്ചികമായ് സീനിയേഴ്സിൽ നിന്നു അടുത്തുള്ള  സ്വകാര്യ മെഡിക്കൽ കോളേജിൽ അനധികൃത അവയവ ശസ്ത്രക്രിയ നടക്കുന്നത്‌ മനസിലാക്കിയ ഞാൻ അതിനെതിരെ എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിച്ചു .പക്ഷെ എന്ത് ചെയ്യണം  എന്നതിനെ കുറിച് ഒരു എത്തും പിടിയും കിട്ടിയില്ല .വളരെ നേരത്തെ ആലോചനക്ക് ശേഷം മലയാളത്തിലെ പ്രശസ്തമായ ഒരു വാരികയിലേക്ക് എഴുതി .അവർ അത് എന്റെ പേരോട് കുടി പ്രസിദ്ധികരിക്കുകയും ചെയ്തു .
                സാമൂഹിക നന്മക്കു വേണ്ടി ഞാൻ ചെയ്ത പ്രവർത്തിയുടെ ഫലം അനുഭവിക്കേണ്ടി വന്നത് സെമെസ്റ്റെർ വേക്കേഷന് ആണ് മനസിലായത് .(എന്റെ എഴുത്ത് സ്വകാര്യ മെഡിക്കൽ കോളേജിന്റെ ചെയ്തികളിൽ വലിയ മാറ്റം ഒന്നും വരുത്തിയില്ലെങ്ങിലും അവർ ഒന്ന് പേടിച്ചു ).ബസ്‌ കാത്ത് വഴിയിൽ നിൽകുമ്പോഴാണ് നീല നിറമുള്ള മാരുതി വാൻ എന്നെ അടുത്ത് നിർത്തിയതും എന്നെ വലിച്ചകത്തിട്ടതും .അധികം ജനസഞ്ചാരം വഴി ആയത്  കാരണം രക്ഷക്ക്‌ വിളിച്ചു എങ്കിൽ അത് വൃഥാവിലാകുകയാണ് ഉണ്ടായത്.
            കരുത്തൻമാരായ ഗുണ്ടകളുടെ മുന്നില് എങ്ങനെ ആണ് ചെറിയ ഒരു പെണ്‍കുട്ടിക്ക് പിടിച്ചു നില്കാൻ സാധിക്കുക ? പ്ലസ്‌ ടു പഠന സമയത്ത് ഉപയോഗിച്ച ക്ലോറോഫോം എന്ന രാസപദാർത്ഥത്തിന്റെ സാന്നിദ്യം മനസിലാക്കാൻ അധിക സമയം ഒന്നും എനിക്ക് വേണ്ടി വന്നില്ല.പാതി ബോധത്തിൽ കിടക്കുമ്പോൾ പോലും എന്നിലേക്ക് അഴ്നിറങ്ങുന്ന ക്രുരതയുടെ മുൾശരങ്ങളെ കുറിച്ച് എനിക്ക് അറിയാൻ സാധിച്ചിരുന്നു .വിവാഹരാത്രിയിൽ അനാവൃതമാകേണ്ട പലതും നഷ്ടപെട്ടതിനെകാൾ അപരാധികളുടെ മുഖം ഒരുപക്ഷെ ഇവരുടെ കയിൽ നിന്നു രക്ഷപെട്ടാൽ ഓർത്തെടുക്കാൻ കഴിയുമോ എന്ന  ആയിരുന്നു ആ  സമയത്തും മനസ് നിറയെ.അത്  മാത്രമല്ല ഇന്നത്തെ സ്ഥിതി അനുസരിച്ച് പിഡനം അനുഭവിച്ചവരെകാൾ പീഡിപ്പിച്ചവർക്ക്‌ ആണല്ലോ നിയമ പരിരക്ഷ കിട്ടുന്നത് .അങ്ങനെ ഒക്കെ അവ്യക്തതയിലും ചിന്തിച്ച് കിടക്കുമ്പോഴാണ് മാനം മാത്രമല്ല എന്റെ ജീവനും അവർക്ക് വേണ്ടിയിരുന്നു എന്ന് മനസിലാക്കിയത് .
                        പിടിക്കപെടാതിരിക്കാൻ വേണ്ടി അവർക്ക് പണം നൽകിയ കോളേജ് മാനേജ്മെന്റിന്റെ തലപ്പത്തിരിക്കുന്ന ഡോക്ടറിന്റെ അടുത്താണ് കൊണ്ട് പോയത്..ദൈവത്തിന്റെ കൈഒപ്പ് ലഭിച്ചവരാണ് ഡോക്ടർമാർ എന്നല്ല പറയേണ്ടത് ചെകുത്താന്റെ കൈയൊപ്പ്‌ ലഭിച്ചവരാണ് ഡോക്ടർമാർ എന്ന് ലോകത്തോട്‌ വിളിച്ച പറയാൻ അയാളുടെ മുഖം അവ്യക്തമായ കാഴ്ച്ചയിൽ കണ്ടപ്പോൾ എനിക്ക് തോന്നി.എന്നെ കൊണ്ട് വന്ന അയാളുടെ അനുസാരികളെ  പറഞ്ഞയച്ചതിനു ശേഷം പച്ച ജീവനോടെ അയാൾ എന്റെ അവയവങ്ങൾ എന്റെ ശരിരത്തിൽ നിന്നു പറിച്ചു മാറ്റുകയാണ് ഉണ്ടായത് .അയാളുടെ കോളേജിന്  എതിരെ പ്രവർത്തിച്ച എന്റെ അവയവങ്ങൾ അയാളുടെ കോളേജിൽ വിദ്യാർഥികൾക്ക് പഠനാവിശ്യത്തിനു ഉപയോഗിക്കുക ആയിരുന്നു അയാളുടെ ഉദ്ദേശം.
                           വൃക്ക ,കരൾ ,ഹൃദയം  അങ്ങനെ ഓരോരോ നഷ്ടപ്പെടുന്നതിനു ഇടയിൽ എപ്പോഴോ എന്റെ ജീവനും നഷ്ടപ്പെട്ടു .അയാളുടെ അനുസാരികൾ എന്റെ ജീവനും അവയവങ്ങളും നഷ്ടപെട്ട  ശരീരം അഗ്നിക്കിരയാക്കുമ്പോൾ ഭാവിയിൽ അത് കുഴിതോണ്ടിയെടുക്കാൻ മാധ്യമങ്ങൾ വരുമെന്ന് എനിക്ക് ഉറപ്പാണ്‌.എന്നിട്ട് വേണം അവർക്ക് അതും വിട്ടു കാശുണ്ടാക്കാൻ .അത് പോട്ടെ .ഞാൻ ക്ഷമിക്കണം  എന്റെ അവയവങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉള്ള പഠന ഉപാധികളും നോട്ടുസ്കളുമായ് പരിണമിക്കുമ്പോൾ ,ഞാൻ അതായത്  ബാഹ്യമായ എന്റെ ശരീരം ഈ ലോകത്ത് നിന്നു അപ്രത്യക്ഷം ആയെങ്ങിലും എന്റെ അവയവങ്ങളിലൂടെ ഞാൻ നോട്ട്സ്കളുടെ രുപത്തിൽ ഇന്നും  ഈ  നശ്വര ലോകത്തിൽ കഴിയുന്നു .പുതിയ  പുതിയ  പരീഷണങ്ങൾ അതിൽ നടക്കയും  ചെയ്യുമ്പോൾ പുതിയ നോട്സുകളടങ്ങിയ പുസ്തകങ്ങളകാൻ വേണ്ടിയുള്ള എന്റെ യാത്ര വീണ്ടും തുടരുന്നു .......