MY Perceptions....
Total Pageviews
Friday, 20 December 2013
പ്രതിഷ്ഠ
മനസ്സിൽ ഞാൻ നിനക്കായ് കുടൊരുക്കി
ആ കുട്ടിൽ ഞാൻ ദൈവങ്ങളെ കയറ്റിയില്ല
കൃഷ്ണനെയും അല്ലാഹുവിനെയും
അവിടെ പ്രതിഷ്ഠിക്കാൻ സമൂഹം മത്സരിച്ചു
അതിന്റെ ഫലമായി
മുറിവേറ്റത് എന്റെയും നിന്റെയും
വിവാഹസ്വപ്‌നങ്ങൾ ആയിരുന്നു.
Thursday, 5 December 2013
വന്ധ്യത
അച്ഛനമ്മമാർ ചെയ്ത തെറ്റിന്റെ
ഫലമായി നാം ജനിച്ചു
നമ്മൾ ചെയ്യുന്ന തെറ്റിന്റെ ഫലമായി
പുതു തലമുറ ഉണ്ടാകാത്ത
അവസ്ഥയാണോ ഈ വന്ധ്യത ?
മയിൽപ്പീലി
മയിൽപ്പീലി തുണ്ടുണ്ടുകൾ കാത്തുവെച്ചു
ഞാൻ കാത്തിരിക്കവേ
ചായം തേച്ച ചുണ്ടുകൾ തേടി നീ പോയതും
മാനം കണ്ട മയിൽപ്പീലി പോലെ
എന്റെ ഹൃദയം തകർന്നതും ഒരുമിച്ചായിരുന്നു .
കൂട്ട്
ഞാൻ സ്നേഹിച്ച
എന്നെ സ്നേഹിക്കുന്നുവെന്ന്
ഞാൻ വിശ്വസിച്ചവൻ
വിട്ടകന്നപ്പോൾ
എനിക്ക് കൂട്ടായി
എന്റെ നിഴൽ മാത്രം ബാക്കി .
Tuesday, 3 December 2013
രാധയുടെ ആഗ്രഹം
കൃഷ്ണനെന്ന ദൈവത്തെക്കാൾ
കൃഷ്ണനെന്ന മനുഷ്യനെ
എന്നിലെ രാധ ആഗ്രഹികുന്നു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)